Breaking News
ലുസൈലില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ തുറന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്സിനേഷന്‍ സുഗമമാക്കുന്നതിനായി ലുസൈലില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ തുറന്നു. ദേശീയ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി എത്രയും വേഗം കൊറോണ വാക്സിനേഷന്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമാണ് പുതിയ കേന്ദ്രമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.
ഖത്തറില്‍ വാക്സിനേഷന്‍ കാമ്പയിന്‍ വിജയകരമായി മുന്നേറുകയാണ്. വരുന്ന മാസങ്ങളില്‍ ആവശ്യക്കാര്‍ക്കൊക്കെ വാക്സിന്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു.
പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.