ഖത്തര്‍ അമേരിക്ക സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ മാര്‍ച്ച് 8 ന് ആരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമേരിക്ക സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ മാര്‍ച്ച് 8 ന് ആരംഭിക്കും. ലോക വനിതദിനത്തോടനുബന്ധിച്ച് നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ച ഖത്തറിലെ അമേരിക്കന്‍ എംബസിയും കതാറയും ചേര്‍ന്നാണ് സംഘടിപ്പിക്കുക. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഖത്തറില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വനിതകള്‍ പങ്കെടുക്കും.
എക്സിബിഷനുകള്‍, കലാസാംസ്‌കാരിക വിനിമയ പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങി ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടക്കുക. ഖത്തര്‍ മ്യൂസിയംസ്, ഖത്തറിലെ അമേരിക്കന്‍ എംബസി, അമേരിക്കയിലെ ഖത്തര്‍ എംബസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
വിവിധ രാജ്യങ്ങളുമായുള്ള ഊഷ്മളമായ സാംസ്‌കാരിക വിനിമയ പരിപാടികളിലൂടെ പരസ്പര ബന്ധം മെച്ചപ്പെടുത്തുകയും ക്രിയാത്മക സംഭാവനകള്‍ ആഘോഷിക്കുകയും ചെയ്യുന്നതിനായി 2012 മുതലാണ് സാംസ്‌കാരികവര്‍ഷാഘോഷ പരിപാടികള്‍ തുടങ്ങിയത്.