Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പൊണ്ണത്തടിയുള്ളവര്‍ക്ക് കോവിഡ് സങ്കീര്‍ണതകള്‍ കൂടുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പൊണ്ണത്തടിയുള്ളവര്‍ക്ക് കോവിഡ് സങ്കീര്‍ണതകള്‍ കൂടാനുള്ള സാധ്യതയേറെയാണെന്നും അത്തരക്കാര്‍ ഏറെ ശ്രദ്ധിക്കണമെന്നും നാഷണല്‍ ഒബിസിറ്റി ട്രീറ്റ്‌മെന്റ് സെന്ററിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് പ്രൊഫസര്‍ ഷഹ്‌റാദ് തെഹേരി അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും പ്രത്യേക പരിചരണം നല്‍കേണ്ടതായും വരാം.

പൊണ്ണത്തടിയുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണനയുണ്ടെന്നും അത്തരക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ വ്യായാമ മുറകളും ഭക്ഷണക്രമങ്ങളും പിന്തുടര്‍ന്നാല്‍ പൊണ്ണത്തടി ഒരു പരിധിവരെ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button