ഖത്തറിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഡിസ്‌കവര്‍ ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഡിസ്‌കവര്‍ ഖത്തര്‍. ക്വാറന്റൈന്‍ പാക്കേജ് ബുക്ക് ചെയ്ത ശേഷം തിയ്യതി മാറ്റാനോ കാന്‍സല്‍ ചെയ്യാനോ അനുവാദമില്ല എന്ന വ്യവസ്ഥയില്‍ താഴെ പറയുന്ന ഇളവുകള്‍ അനുവദിച്ചതായി ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി.
ഖത്തറില്‍ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത് പതിനാല് ദിവസം കഴിഞ്ഞ് തിരിച്ചുവരുന്നവര്‍ക്ക് ചെക്കിന്‍ ചെയ്യേണ്ടതിന്റെ 48 മണിക്കൂറെങ്കിലും മുമ്പ് വിവരമറിയിച്ചാല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കും.
48 മണിക്കൂറിനുള്ളിലാണ് വിവരമറിയിക്കുന്നതെങ്കില്‍ കാന്‍സലേഷന്‍ ചാര്‍ജുകള്‍ ബാധകമാകും
റീഫണ്ടിന് 60 ദിവസമെങ്കിലും വേണ്ടി വരും
പൂര്‍ണമായും വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പം തിരിച്ചുവരുന്ന 16 വയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട. അവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും
നിരവധി റീഫണ്ടിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ അപേക്ഷ സമര്‍പ്പിച്ച് 60 ദിവസം കഴിയാത്തവര്‍ റീഫണ്ടിനായി വിളിക്കേണ്ടതില്ലെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇതിനകം 50,000 റീഫണ്ടുകള്‍ പ്രോസസ് ചെയ്തതായി ഡിസ്‌കവര്‍ ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു.
കൂടൂതല്‍ വിവരങ്ങള്‍ക്ക് : https://www.qatarairwaysholidays.com/qa-en/welcome-home-7-night-booking/overview