Uncategorized
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസ് അധികൃതരുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച്ച നടത്തി
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ആക്റ്റിംഗ് പ്രസിഡന്റ് ഡോ. അബ്ദുല്‍ വഹാബ് അല്‍ ഇഫന്തിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം, സ്ഥാപനങ്ങള്‍, ഇന്ത്യന്‍ എംബസി ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അവര്‍ സംസാരിച്ചത്.
മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ & ഫിനാന്‍സ് ഡിവിഷന്‍ അലി കഅബി, ഡയറക്ടര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ & എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എന്നിവരും സന്നിഹിതരായിരുന്നു.