Breaking News
ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങളില്ല; നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭ തീരുമാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങളില്ല. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭ യോഗം തീരുമാനിച്ചു.
പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചും മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചു. തുടര്‍ന്ന് നിലവിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു