Uncategorized

പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് മലയാളി സമൂഹം

ദോഹ : ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് മലയാളി സമൂഹം. കുട്ടികളും മുതിര്‍ന്നവരുമടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഇതിനകം തന്നെ പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് കഴിഞ്ഞു.

കോവിഡ് പ്രതിസന്ധി കാലത്ത് ആശംസകള്‍ കൈമാറാനും സാമൂഹ്യ സൗഹാര്‍ദ്ധം കൂട്ടിയുറപ്പിക്കാനും ഏറെ സഹായകമായ പ്രസിദ്ധീകരണമാണ് പെരുന്നാള്‍ നിലാവ് എന്ന് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി ഹംസ അഭിപ്രായപ്പെട്ടു.

സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്, ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഡോ. ടോംസ് വര്‍ഗീസ്, ഓപ്പറേഷന്‍സ് മാനേജര്‍ റിഷി സൗരഭ്, അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഗോപാല്‍ ശങ്കര്‍, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ്, റീട്ടൈല്‍ മാര്‍ട്ട് ഓപ്പറേഷന്‍സ് മാനേജര്‍ പദ്‌മേഷ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഹഫ്‌സര്‍, ബ്രാഡ്മാ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഹാഫിസ്, അല്‍ സുവൈദ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍ തുടങ്ങി നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസം കോപ്പികള്‍ ഏറ്റുവാങ്ങിയത്.

ജനങ്ങളുടെ സൗകര്യം പരിഗണിച്ച് ഓണ്‍ലൈനായി എളുപ്പത്തില്‍ വായിക്കാവുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://internationalmalayaly.com/perunnal-nilavu-eid-ul-adha-2021 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി വായിക്കാവുന്നതാണ്.
സൗജന്യ കോപ്പികള്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!