വാക്‌സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു ഇതിനകം 380000 വാക്‌സിനുകള്‍ നല്‍കി പ്രതിദിനം 15000 വാക്‌സിനുകള്‍ നല്‍കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ പുരോഗമിക്കുന്നതായി കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യനയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍. ഇതിനകം 380000 വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു. പ്രതിദിനം 15000 വാക്‌സിനുകള്‍ നല്‍കുന്നു.
വാക്‌സിനുകള്‍ സുരക്ഷിതവും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്തവയുമാണ്.
രാജ്യത്തെ 45 ശതമാനത്തിലധികം അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും വാക്‌സിനെടുത്തു കഴിഞ്ഞു. സ്‌ക്കൂളുകളിലെ വൈറസ് ബാധ സൂക്ഷ്മമായി മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. കണിശമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിയയന്ത്രണവിധേയമാണ്.
ഗവണ്‍മെന്റ് സ്‌ക്കൂളുകളില്‍ നാളെ മുതല്‍ മിഡ് ടേം അവധി തുടങ്ങുന്നതിനാല്‍ കുടുംബങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കുട്ടികള്‍ കണിശമായ സുരക്ഷമുന്‍കരുതലുകള്‍ സ്വീകരിക്കണം.
കായിക താരങ്ങള്‍ക്കും വാക്‌സിനേഷന് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്.
അടുത്തയാഴ്ച്ച മുതല്‍ സ്വകാര്യമേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുത്തിവെപ്പിനുള്ള അവസരം ലഭിച്ചുതുടങ്ങും.
പ്രായം ചെന്നവരില്‍ കോവിഡ് പ്രശ്‌നം സങ്കീര്‍ണമായേക്കുമെന്നതിനാല്‍ എത്രയും വേഗം പ്രായം ചെന്നവര്‍ക്ക് മുഴുവനും വാക്‌സിനേഷന്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.
വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യവും ലോകവും സാധാരണ നിലയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് ആഴ്ചകളിലോ മാസങ്ങളിലോ നടന്നെന്ന് വരില്ല. വാക്‌സിനെടടുക്കാന്‍ പറ്റിയ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ നല്‍കുന്നതുവരെ 2021 ലും കോവിഡ്് ഭീഷണി നിലനില്‍ക്കുമെന്നതിനാല്‍ അതീവ ജാഗ്രതയോടെ പ്രതിരോധിക്കുവാന്‍ സമൂഹം തയ്യാറാവണം.