സമ്മറോടെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിനേഷന്‍, കോവിഡ് വര്‍ഷാവസാനം വരെ നീണ്ടു നിന്നേക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും വേനല്‍ക്കാലത്തോടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കാനാകുമെന്നാണ്് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നതെങ്കിലും കോവിഡ് വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ഷാവസാനം വരെ നീണ്ടു നിന്നേക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍
മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മായി വിലയിരുത്തി വരികയാണ് . വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. സമൂഹം ജാഗ്രതയോടെ പ്രതിരോധിക്കുകയും മുന്ഡകരുതല്‍ നടപടികള്‍ പാലിക്കുകയും വേണം.
ഖത്തറിലെ വാക്‌സിനേഷന്‍ പ്രോഗ്രം വളരെ വേഗത്തിലാണെങ്കിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിന് സമയമെടുക്കും. വേനല്‍ അവധിയോടെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു