സി.സി.ടി.വി യിലെ നൂതന സംവിധാനവുമായി പെല്‍കോ
റഷാദ് മുബാറക് അമാനുല്ല
ദോഹ. സി.സി.ടി.വി കാമറകളില്‍ അനലറ്റിക്‌സും ഡയറക്ഷനുകളുമടക്കം നിരവധി സേവനങ്ങള്‍ സംയോജിപ്പിക്കുന്ന നൂതന സംവിധാനവുമായാണ് സലാം ടെക്‌നോളജീസിന്റെ പെല്‍കോ ഖത്തര്‍ മാര്‍ക്കറ്റിലിറങ്ങിയിരിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സി.സി. ടി.വി. യെ ബഹുമുഖ ഉപയോഗങ്ങള്‍ക്കായി സംയോജിപ്പിക്കുന്ന ടെക്‌നോളജിയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ടെക്‌നിക്കല്‍ സെയില്‍സ്് എഞ്ചിനീയര്‍ അലക്‌സ് ജീന്‍സ് അഭിപ്രായപ്പെട്ടു.
ഖത്തറിലെ ആഭ്യന്തര മന്ത്രാലയം എല്ലാ പ്രൊജക്ടുകളിലും വാഹനങ്ങളുടെ ലൈസന്‍സ് പ്‌ളേറ്റ് റീഡിംഗ് അനുശാസിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് പ്രാധാന്യമേറെയാണെന്ന് അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റിയുടെ പ്രാധാന്യം ലോകാടിസ്ഥാനത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണ്.
270 ഡിഗ്രിയില്‍ സ്്റ്റിച്ച്‌ലസ് വ്യൂ പിടിച്ചെടുക്കാമെന്നതാണ് പെല്‍കോ കാമറയുടെ പ്രത്യേകത.