
Breaking News
വാക്സിന് പ്രതിരോധശേഷി ഒരു വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടു നിന്നേക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വാക്സിന് പ്രതിരോധം ഇല്ലാതാക്കുന്ന പുതിയ വകഭേദങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില് കൊറോണ വാക്സിന് പ്രതിരോധശേഷി ഒരു വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടു നിന്നേക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള വെയില് കോര്‍ണല്‍ മെഡിസിന് യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ എപ്പിഡമോാളജി പ്രൊഫസര്‍ ഡോ. ലെയ്ത്ത് അബു-റദ്ദാദിനെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വാക്സിന് പ്രതിരോധം എത്രകാലം നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി പറയുവാന്‍ ആവശ്യമായ ഡാറ്റ ലഭ്യമല്ലെങ്കിലും കൊറോണ ബാധിച്ചവര്‍ക്കുണ്ടാകുന്ന പ്രകൃതിപരമായ പ്രതിരോധത്തേക്കാളും വാക്സിന് പ്രത്ിരോധം ശക്തമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.