Uncategorized

ഇളം പ്രായത്തിലേ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ അക്കാദമിക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സംവിധാനവുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.

ഈ വര്‍ഷം മുതല്‍, പ്രിപ്പറേറ്ററി തലത്തിലുള്ള ( 7ാം ക്ളാസ് മുതല്‍ 9ാം ക്ളാസ് ) വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിക് മാര്‍ഗ്ഗനിര്‍ദ്ദേശ പരിപാടി വികസിപ്പിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഗൈഡന്‍സ് വകുപ്പിന്റെ അക്കാദമിക്, കരിയര്‍ ഗൈഡന്‍സ് വിഭാഗം മേധാവി അഹ്‌മദ് നാസര്‍ അല്‍ ബാലം പറഞ്ഞു.

ഖത്തര്‍ ടിവിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കവേയാണ് പുതിയ പദ്ധതി സംബന്ധിച്ച് അല്‍ ബാലം വിശദീകരിച്ചത്.

തുടക്കത്തില്‍ 10 സ്‌കൂളുകളെയാണ് പൈലറ്റ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ സ്‌കൂളുകള്‍ പിന്നീട് ചേര്‍ക്കും.

ഫെബ്രുവരിയില്‍ മന്ത്രാലയം പുറത്തിറക്കിയ 2020-21 ലെ സ്റ്റുഡന്റ് ഗൈഡന്‍സ് ഫോര്‍ യൂണിവേഴ്‌സിറ്റി, ലേബര്‍ മാര്‍ക്കറ്റ് എന്നിവയെക്കുറിച്ച് സംസാരിച്ച അല്‍ ബാലം, ഉന്നതപഠനം നടത്താന്‍ ഉചിതമായ അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന സര്‍വകലാശാലകളും അക്കാദമിക് പ്രോഗ്രാമുകളും സംബന്ധിച്ച്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ നല്‍കുവാന്‍ മന്ത്രാാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായകമായി.

വിവിധ കോളേജുകളുടെയും സര്‍വകലാശാലകളുടെയും വിശദാംശങ്ങള്‍, രാജ്യത്ത് ലഭ്യമായ സ്പെഷ്യലൈസേഷനുകള്‍, ഓരോ സര്‍വകലാശാലകളിലും പ്രവേശനം നേടുന്നതിന് ആവശ്യമായ മാര്‍ക്കിന്റെ ശതമാനം, രജിസ്ട്രേഷന്‍ തീയതി, പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് മറ്റ് അടിസ്ഥാനകാര്യങ്ങള്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്നു.

സെക്കന്‍ഡറി സ്‌കൂളിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ വിവിധ അവസരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുക എന്നതും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!