Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഗ്രിടെക് ഇന്നു മുതല്‍ 27 വരെ ദോഹ എക്സിബിഷന്‍ സെന്ററില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മേഖലയിലെ സുപ്രധാനമായ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക് ഇന്നുമുതല്‍ 27 വരെ ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വിവിധ രാജ്യങ്ങളുടെ എംബസികള്‍ ട്രേഡ് മിഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ 42 രാജ്യങ്ങളില്‍ നിന്നുള്ള 208 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചയും പുരോഗതിയും പ്രോല്‍സാഹിപ്പിക്കുന്നതിനായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന എട്ടാമത് അഗ്രികള്‍ചറല്‍ എക്സിബിഷനാണിത്. രണ്ടാമത് ഖത്തര്‍ പരിസ്ഥിതി പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പ്രദര്‍ശനം നടക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിയുക. എക്സിബിഷന്‍ സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കാര്‍ഷിക രംഗത്ത് ഉല്‍പാദന വിതരണ നിക്ഷേപ സാധ്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യമുണ്ട്.

Related Articles

Back to top button