പിക്ക് ക്യുക്ക് ആപ്പ് റീലോഞ്ചിങ്ങിനൊരുങ്ങുന്നു
റഷാദ് മുബാറക് അമാനുല്ല
ദോഹ. ഖത്തറിലെ ലിമോസില്‍ സേവനങ്ങളെ ജനകീയമാക്കാനാകുന്ന വിധത്തില്‍ സംവിധാനിച്ച പിക്ക് ക്യുക്ക് ആപ്പ് റീലോഞ്ചിങ്ങിനൊരുങ്ങുന്നു. ഉപഭോക്താക്കള്‍ക്കും ലിമോസിന്‍ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമൊക്കെ സൗകര്യപ്രദമായ രീതിയിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നതെന്ന് പിക്ക് ക്യുക്ക് ഗ്രൂപ്പ് ഫൗണ്ടര്‍ ആന്റ് സി.ഇ.ഒ. മുഹമ്മദ് അലി പറഞ്ഞു.
2001 ല്‍ കേവലം ലിമോസിന്‍ കമ്പനിയായി തുടങ്ങിയ പിക്ക് ക്യുക്ക് ഇപ്പോള്‍ വൈവിധ്യമാര്‍ന്ന 9 ബിസിനസ് സംരംഭങ്ങളുള്ള ഒരു വലിയ ഗ്രൂപ്പായി മാറിയിരിക്കുന്നു.
കോവിഡ് ഭീഷണി ആപ്പിന്റെ ബിസിനസ് സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ക്കും ലിമോസിന്‍ ഡ്രൈവര്‍മാര്‍ക്കും ബിസിനസ് വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലിമോസിന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ നാമമാണ് പിക്ക് ക്യുക്ക്. അഞ്ഞൂറിലധികം വാഹനങ്ങളുള്ള പിക്ക് ക്യുക്കുമായി ധാരാളം മലയാളി ഡ്രൈവര്‍മാര്‍ കൈകോര്‍ത്തിരിക്കുന്നുവെന്നത് ഖത്തറിലെ പ്രമുഖ പ്രവാസി വിഭാഗമായ മലയാളി സമൂഹത്തില്‍ പിക് ക്യുക്കിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.