Breaking News
ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം, 570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കൂടുന്നു. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10811 പരിശോധനകളില്‍ 570 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 377 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13566 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 207 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1244 ആയി. 28 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 224 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇന്ന് മൂന്ന് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 278 ആയി.