
അഗ്രിടെകിലെ ഇന്ത്യന്‍ പവലിയന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ ദോഹാ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എട്ടാമത് അഗ്രിടെകിലെ ഇന്ത്യന്‍ പവലിയന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആസിം അബ്ബാസ്, ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ ആന്റ് കൊമേഴ്‌സ് കൗണ്‍സിലര്‍ ആഞ്ജലീന പ്രേമലത, ഐ.ബി.പി.സി ജനറല്‍ സെക്രട്ടറി യാസര്‍ നൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.