Local News
തിരുവോണം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ മലയാളി സമൂഹം

ദോഹ. ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ധന്യതയുടെയും പ്രതീക്ഷകളും വികാരങ്ങളുമായെത്തിയ തിരുവോണം ഖത്തറിലെ മലയാളി സമൂഹം സമുചിതമായി ആഘോഷിച്ചു. വീടുകളിലും താമസ സ്ഥലങ്ങളിലും സദ്യയൊരുക്കിയും പൂക്കളുമിട്ടും ഓണക്കോടികള്‍ ധരിച്ചുമൊക്കെയാണ് ആഘോഷങ്ങളെ സവിശേഷമാക്കിയത്.
വിവിധ റസ്‌റ്റോറന്റുകള്‍ വിഭവ സമൃദ്ധമായ സദ്യയൊരുക്കിയത് സദ്യയൊരുക്കാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി.
കലാസാംസ്‌കാരിക പരിപാടികളും മല്‍സരങ്ങളും ആഘോഷത്തിന് നിറം പകര്‍ന്നു.
