Uncategorized
പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഷോപ്പിംഗ് മാളുകളിലും കോര്‍ണിഷിലും ആളൊഴിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വ്യാപനത്തിന്റെ തോത് കുറക്കാനും ക്രിയാത്മകമായി പ്രതിരോധിക്കുവാനും ലക്ഷ്യം വെച്ച് പുതിയ നിയന്ത്രണങ്ങള്‍ ഇന്നലെ നിലവില്‍ വന്നതോടെ പൊതു സ്ഥലങ്ങളിലും ഷോപ്പിംഗ് മാളുകളിലും ആളില്ലാതായി. സാധാരണ ഗതിയില്‍ അവധി ദിവസങ്ങളില്‍ നിറഞ്ഞുകവിയാറുളള പല കേന്ദ്രങ്ങളും നാമമാത്രമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്.
കോര്‍ണിഷിലും സീലൈന്‍ ബീച്ചിലും സൂഖ് വാഖിഫിലുമെല്ലാം തിരക്കു കുറഞ്ഞതായി റിപ്പോര്‍ട്ട്് ചെയ്യപ്പെടുന്നു. നിയന്ത്രണങ്ങള്‍ പാലിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകുന്നുവെന്നത് ശുഭസൂചകമാണ് .
സമൂഹം ഒന്നടങ്കം ജാഗ്രതയോടെ പ്രതിരോധിച്ചാല്‍ മാത്രമേ കോവിഡിനെ നിയന്ത്രണ വിധേയമാക്കാനാവുകയുള്ളൂ .
നിയമവ്യവസ്ഥകള്‍ പാലിക്കാത്തവരെ പിടികൂടുന്നതിനായയി ആഭ്യന്തര മന്ത്രാലയം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
്