
ഏഴാമത് ദോഹ ഇസ്ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ബൈത്തുല്‍ മസൂറ ഫിനാന്‍സ് കണ്‍സള്‍ട്ടേഷന്‍ കമ്പനി ദുഖാന്‍ ബാങ്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഴാമത് ദോഹ ഇസ്ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കമാകും. ഡിജിറ്റല്‍ ഇക്കണോമിയും സുസ്ഥിരവികസനവും എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്മേളനം ഏപ്രില്‍ ഒന്നു വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് നടക്കുക. വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തെ സവിശേഷമാക്കും.