
ഹമദ് തുറമുഖത്ത് 1350 കിലോ നിരോധിത പുകയില പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് ഒളിച്ചുകടത്താനിരുന്ന 1350 കിലോ നിരോധിത പുകയില പിടികൂടി. ഹമദ് തുറമുഖത്തെ കസ്റ്റംസ് അധികൃതരാണ് ഖത്തറിലേക്കുള്ള പൊടികളുടെ കൂടെ ഒളിപ്പിച്ചുകടത്താനിരുന്ന നിരോധിച്ച പുകയില പാക്കറ്റുകള്‍ പിടികൂടിയത്.
മാരിടൈം കസ്റ്റംസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വകുപ്പുമായി സഹകരിച്ചാണ് ഹമദ് തുറമുഖത്തിലൂടെ നിരോധിച്ച പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
അനധികൃത സാധനങ്ങള്‍ ഖത്തറിലേക്ക് കടത്തുന്നത് സംബന്ധിച്ച് നിരന്തര മുന്നറിയിപ്പുകള്‍ കസ്റ്റംസ് നല്‍കുന്നുണ്ട്. അത്യാധുനിക യന്ത്രങ്ങളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും ജാഗ്രതോടെ നിലകൊള്ളുന്നതിനാല്‍ ആത്മഹത്യാപരമായ ഇത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കമമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.