
ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, നിരവധി ചെറുപ്പക്കാര്‍ മരിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡിന്റെ രണ്ടാം വരവ് അതിഗുരുതരം. നിരവധി ചെറുപ്പക്കാരാണ് മരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 50 വയസിന് താഴെയുള്ളവരുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. 14 വയസ്സിന് താഴെയുള്ളവരിലും രോഗബാധ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി അത്യന്തം ഗുരുതരം, സമൂഹം അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം.
രാജ്യത്തെ മുഴുവനാളുകളുടേയും സുരക്ഷ കണക്കിലെടുത്ത് മന്ത്രാലയം മുന്നോട്ടുവെക്കുന്ന മുഴുവന്‍ നിര്‍ദേശങ്ങളും കണണിശമായി പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം കൈകോര്‍ത്ത് സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഈ മഹാമാരിയുടെ വ്യാപനം തടയാനാവുകയുള്ളൂ