നിങ്ങളുടെ വീട്ടിലെ പ്രായമായവര്‍ ഇനിയും വാക്സിനെടുത്തില്ലേ; ഉടന്‍ 40277077 എന്ന നമ്പറില്‍ വിളിച്ച് വാക്സിനായി ബുക്ക് ചെയ്യുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വീട്ടിലെ പ്രായമായ മാതാപിതാക്കളേയും ബന്ധുക്കളേയും കോവിഡ് പ്രതിരോധ വാക്സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. 60 കഴിഞ്ഞവരില്‍ കോവിഡ് പടരുന്നത് അത്യന്തം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്നതിനാല്‍ വീട്ടിലെ 60 കഴിഞ്ഞ എല്ലാവരേയും വാക്സിനേഷന് പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതിയാണിത്. നിങ്ങളുടെ വീട്ടിലെ പ്രായമായവര്‍ ഇനിയും വാക്സിനെടുത്തില്ലേ, ഉടന്‍ 40277077 എന്ന നമ്പറില്‍ വിളിച്ച് വാക്സിനായി ബുക്ക് ചെയ്യുക എന്ന ശീര്‍ഷകത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കാമ്പയിന് നടക്കുന്നത്.
രാജ്യത്ത് 60 കഴിഞ്ഞ മുഴുവനാളുകള്‍ക്കും വാക്സിന് കൊടുക്കുന്നത് അവരേയും മറ്റുള്ളവരേയും സംരക്ഷിക്കും. അതിനാല്‍ വീട്ടില്‍ 60 കഴിഞ്ഞ ആരെങ്കിലും ഇനിയും വാക്സിനെടുക്കാനുണ്ടെങ്കില്‍ എത്രയും വേഗം വാക്സിനെടുക്കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.