കോവിഡ് ഭീഷണിക്കിടയിലും സേവനം തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വ്വീസ് സെന്ററുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് ഭീഷണിക്കിടയിലും സേവനം തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വ്വീസ് സെന്ററുകള്‍. രാജ്യത്ത് കോവിഡ് ഭീഷണി രൂക്ഷമായി തുടരുമ്പോഴും ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സര്‍വ്വീസ് സെന്ററുകള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായും പാലിച്ച് കൊണ്ട് വിവിധ സേവനങ്ങളാണ് മുടക്കമില്ലാതെ നല്‍കി വരുന്നത്.
ഒരോ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ : –
മിസഈദ് സര്‍വ്വീസ് സെന്റര്‍ : പാസ്‌പോര്‍ട്ട്, ഫിന്‍ഗര്‍ പ്രിന്റ്, ട്രാഫിക് (വെകുന്നേരങ്ങളില്‍)
പ്രവൃത്തി സമയം രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെ
ശഹാനിയ സര്‍വ്വീസ് സെന്റര്‍ : പാസ്‌പോര്‍ട്ട്, ഫിന്‍ഗര്‍ പ്രിന്റ്, ട്രാഫിക്, ഗവണ്‍മെന്റ് സേവന കേന്ദ്രം
പ്രവൃത്തി സമയം : രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ
മിസൈമിര്‍ സര്‍വ്വീസ് സെന്റര്‍ : പാസ്‌പോര്‍ട്ട്, ഫിന്‍ഗര്‍ പ്രിന്റ്, ട്രാഫിക്, ഗവണ്‍മെന്റ് സേവന കേന്ദ്രം
പ്രവൃത്തി സമയം : രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ
ദി പേള്‍ സര്‍വ്വീസ് സെന്റര്‍ : പാസ്‌പോര്‍ട്ട്, ഫിന്‍ഗര്‍ പ്രിന്റ്, ട്രാഫിക്, ഗവണ്‍മെന്റ് സേവന കേന്ദ്രം
പ്രവൃത്തി സമയം : രാവിലെ 6 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ
വക്‌റ സര്‍വ്വീസ് സെന്റര്‍ : പാസ്‌പോര്‍ട്ട്, ഫിന്‍ഗര്‍ പ്രിന്റ്, ട്രാഫിക്, ഗവണ്‍മെന്റ് സേവന കേന്ദ്രം
രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ
ഒനൈസ സര്‍വ്വീസ് സെന്റര്‍ : പാസ്‌പോര്‍ട്ട്, ഫിന്‍ഗര്‍ പ്രിന്റ്, ട്രാഫിക്, ഗവണ്‍മെന്റ് സേവന കേന്ദ്രം
രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ