Breaking News

മണികണ്ഠ മേനോന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ ബുധനാഴ്ച രാവിലെ ഹൃദയാഘാതം മൂലം ഖത്തറില്‍ അന്തരിച്ച മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ മണികണ്ഠ മേനോന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇന്ന് വൈകുന്നേരം 7:30 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഭാര്യ
ബേബി മേനോനാനും ഖത്തര്‍ എയര്‍ഫോഴ്സ് പ്രതിനിധിയും മൃതദേഹത്തെ അനുഗമിക്കും.

ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചത്. ഐ.സി.സി, ഐ.സി.ബി.എഫ്, കെ.ബി.എഫ്, ഇന്ത്യന്‍ എംബസി, ഖത്തര്‍ എയര്‍ഫോഴ്‌സ് എന്നിവരുടെ എല്ലാം സഹായം നടപടി ക്രമങ്ങള്‍ എളുപ്പമാക്കുവാന്‍ സഹായകമായി . എല്ലാവര്‍ക്കും ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ പ്രത്യകം നന്ദിയും അറിയിച്ചു.

നാളെ പലര്‍ച്ചെ കൊച്ചിയിലെത്തുന്ന മൃതദേഹം നാട്ടില്‍ മരുമകനും മകനും ഇടപ്പാളയം സംഘടനാ പ്രതിനിധികളും ഏറ്റു വാങ്ങും. രാവിലെ 7 മണി മുതല്‍ 9 മണിവരെ കാലടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.

ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് എന്ന നിലയില്‍ സമൂഹത്തില്‍ സജീവമായിരുന്ന മേനോന്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.

മലപ്പുറം ജില്ലയില്‍ എടപ്പാളിടനടുത്ത് കാലടി സ്വദേശിയായ മണികണ്ഠ മേനോന്‍ സാമൂഹ്യ സംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും തികഞ്ഞ മനുഷ്യസ്നേഹിയും കവിയുമായിരുന്നു. തന്റെ പ്രവര്‍ത്തനമേഖലകളില്‍ കൃത്യമായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു മേനോനെന്ന് ഇടപ്പാളയം ഗ്ലോബല്‍ സമിതി അനുസ്മരിച്ചു.

ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സേവനത്തിന് ശേഷം ഖത്തറില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.

അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് ഖത്തര്‍ ഗവണ്മെന്റ് ഉന്നത പദവി നല്‍കി അടുത്തിടെ അനുമോദിക്കുകയും ചെയ്തിരുന്നു. സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളുടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നിരവധി നവമാധ്യമ സാഹിത്യ കൂട്ടായ്മകളുടെ ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ലോകമാകെ പരന്നുകിടക്കുന്ന വലിയ സൗഹൃദവലയം തന്നെയുണ്ടായിരുന്നു.

ഇടപ്പാളയം ഖത്തര്‍, കാലടീയം പ്രവാസി കൂട്ടായ്മ, സ്‌നേഹവീട് സാഹിത്യ കൂട്ടായ്മ സ്റ്റേറ്റ് കമ്മിറ്റി തുടങ്ങി ഒരുപാട് ചെറുതും വലുതുമായ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു അദ്ദേഹം.
പ്രളയം, കൊറോണ പോലുള്ള ദുരിതങ്ങളില്‍ നിരവധി ആളുകള്‍ക്ക് സഹായങ്ങളും കരുതലുമായി മാറിയ മണികണ്ഠമേനോന്‍, അദ്ദേഹത്തിന്റെ കവിതകളടങ്ങിയ പുസ്തകപ്രകാശനത്തിന് വേണ്ടി തയ്യാറെടുക്കുന്നതിന്നിടയിലായിരുന്നു മരണം സംഭവിച്ചത്.
ഭാര്യ.
ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാരിയായ മകള്‍ സ്വാതി, മെക്കാനിക്കല്‍ ബിരുദധാരി ശബരീഷ് എന്നിവര്‍ മക്കളും, അനൂപ് കൃഷ്ണന്‍ (എഞ്ചിനീയര്‍ ഖത്തര്‍ )മരുമകനുമാണ്.

മേനോന്റെ വിയോഗം, ഇടപ്പാളയത്തിന്റെ സംഘടനാതലത്തിലും സുഹൃദ് വലയത്തിലും വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത് കുടുംബത്തിന്റെ ഈ തീരാനഷ്ടത്തില്‍ ഇപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ദുഃഖം രേഖപ്പെടുത്തി

Related Articles

Back to top button
error: Content is protected !!