ദോഹയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. സൂഖ് അലിയിലെ ഫ്രാന്‍സിസ് ടൈലേഴ്‌സ് ഉടമ മലപ്പുറം കുറ്റിപ്പുറം സ്വദേശി പാറപ്പുറത്ത് അബ്ദുല്ല ഹാജിയാണ് മരിച്ചത്. 62 വയസ്സായിരുന്നു.
ഇന്നലെ മഗ്‌രിബിന് ശേഷം മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയും ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സ് വിളിക്കുകയും ചെയ്‌തെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുമ്പ് തന്നെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നാല് പതിറ്റാണ്ടോളമായി ഖത്തറിലുള്ള അദ്ദേഹം മികച്ച കട്ടിംഗ് മാസ്റ്ററായിരുന്നു. ഒരു മാസം മുമ്പാണ് ലീവിന് നാട്ടില്‍ പോയി തിരിച്ചെത്തിയത്. ശിയാഴ്ച അവധിയായതിനാല്‍ ബന്ധുക്കളും റൂമിലുണ്ടായിരുന്നു.
ഫാതിമയാണ് ഭാര്യ, ജംഷീദ്, ആരിഫ്, സല്‍മ മക്കളാണ്, ഷാജഹാന്‍ മരുമകനാണ്.
നിരവധി ബന്ധുക്കള്‍ ഖത്തറിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ്