മുന്‍ഭാഗത്തെ ടയര്‍ ഇല്ലാതെ ഓടിച്ച് സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വാഹനം ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പിടിച്ചെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മുന്‍ഭാഗത്തെ ഇടത്തെ ടയര്‍ ഇല്ലാതെ അപകടകരമായി ഓടിച്ച പിക്ക് അപ്പ് വാഹനം ട്രാഫിക് ഡിപ്പാര്‍ട്ടമെന്റ് പിടിച്ചെടുത്തു.
വാഹനം ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനെത്തുടര്‍ന്നാണ് നടപടി. വേഗതയില്‍ ഓടിച്ച വാഹനത്തിന്റെ മുന്‍ഭാഗത്തെ ഇടതു ടയര്‍ കാറ്റ് പോയ നിലയിലായിരുന്നു. ടയറിന്റെ റിം റോഡില്‍ ശക്തമായി ഉരസി തീപ്പൊരി പറത്തുന്നതും കാണാമായിരുന്നു.
വാഹനം പിടിച്ചെടുത്തതായും ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ട്രാഫിക് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി. റമദാനില്‍ വാഹനമോടിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത വേണം.
ചൂട് കാലം തുടങ്ങുന്നതിനാല്‍ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.