Breaking News
ഖത്തറില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു. ഇന്ന് 10 കോവിഡ് മരണങ്ങള്‍, 978 രോഗികള്‍, 613 രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു. ഇന്ന് 10 കോവിഡ് മരണങ്ങള്‍. ചികിത്സയിലായിരുന്ന
39, 40, 47, 54, 57, 62, 64, 69, 75,76 പ്രായമുള്ള പത്ത് പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 367 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12175 പരിശോധനകളില്‍ 206 യാത്രക്കാരടക്കം 978 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 613 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 21965 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 176 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1446 ആയി. 31 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 481 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.