കോവിഡ് വാക്‌സിനേഷന്‍ പുതിയ നാഴികകല്ല് പിന്നിട്ട് ഖത്തര്‍ , മുതിര്‍ന്ന ജനസംഖ്യയില്‍ മൂന്നിലൊന്നിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്‌സിനേഷന്‍ പുതിയ നാഴികകല്ല് പിന്നിട്ട് ഖത്തര്‍ , മുതിര്‍ന്ന ജനസംഖ്യയില്‍ മൂന്നിലൊന്നിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.
കോവിഡിനെതിരെയുള്ള നാഷണല്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 168,453 ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ, 1.248 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്, അതായത് രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 35.5 ശതമാനം അല്ലെങ്കില്‍ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
60 വയസ്സിനു മുകളിലുള്ള 82.8 ശതമാനം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്. അതുപോലെ, 70 വയസ്സിനു മുകളിലുള്ള 80.1 ശതമാനം പേര്‍ക്കും 80 വയസ്സിനു മുകളിലുള്ളവരില്‍ 78.4 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് വാക്‌സിനിലെ ഏതെങ്കിലും പാര്‍ശ്വഫലങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഫീഡ്ബാക്ക് ശേഖരിക്കാന്‍ തുടങ്ങി.
വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ന്റെ മൈക്രോസൈറ്റില്‍ കോവിഡ് വാക്‌സിനേഷന്‍ ഫീഡ്ബാക്ക് വിഭാഗം മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘കോവിഡ് -19 വാക്സിനില്‍ നിന്ന് ആളുകള്‍ക്ക് ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്,” മന്ത്രാലയം പറഞ്ഞു.
”എല്ലാ ഡോസുകള്‍ക്കും ലക്ഷണങ്ങള്‍ രേഖപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ ഓരോ ഡോസിനും പ്രത്യേകം ഫീഡ്ബാക്ക് സമര്‍പ്പിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.