ആയിരങ്ങള്‍ക്ക് ആശ്വാസമായി ഔഖാഫിന്റെ ഭക്ഷ്യ വിതരണ പദ്ധതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആയിരങ്ങള്‍ക്ക് ആശ്വാസമായി ഔഖാഫിന്റെ ഭക്ഷ്യ വിതരണ പദ്ധതി . 1500 കുടുംബങ്ങളും 2500 തൊഴിലാളികളുമാണ് ഈ വര്‍ഷത്തെ ഭക്ഷണ വിതരണത്തിന് പരിഗണിക്കുന്നത്. അര്‍ഹരായവര്‍ക്ക് അവശ്യമായ എല്ലാ ഭക്ഷണ വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്. ഇത് രണ്ടാം വര്‍ഷമാണ് റമദാനില്‍ ഭക്ഷ്യ വിതരണവുമായി ഔഖാഫ് രംഗത്ത് വരുന്നത്.
കോവിഡിന്റെ ആദ്യ തരംഗം രാജ്യത്ത് ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമായി ഔഖാഫ് രംഗത്ത് വന്നിരുന്നു.
പരിശുദ്ധ റമദാനില്‍ എല്ലാവര്‍ക്കും മാന്യമായ രീതിയില്‍ ഇഫ്താറിനുള്ള വകയൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ഔഖാഫ് ഉദ്ദേശിക്കുന്നത്. സമൂഹത്തിലെ അവശ്യ വിഭാഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിന് പ്രശസ്തമായ ഖത്തരീ സാമൂഹ്യ സംഘടനയായ ഹിഫ്‌സ്് അല്‍ നഇമ സെന്ററുമായയി സഹകരിച്ചാണ് ഔഖാഫ്് ഈ പദ്ധതി നടപ്പാക്കുന്നത്്.