Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ക്യൂ.എന്‍.സി.സിയിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ഇന്നു മുതല്‍ രണ്ട് ഷിഫ്റ്റ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ക്യൂ.എന്‍.സി.സിയിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ഇന്നു മുതല്‍ രണ്ട് ഷിഫ്റ്റായിരിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ പുലര്‍ച്ചെ 1 മണിവരെ വരെ ഒരു സ്ട്രെച്ചില്‍ ഓടുന്നതിനുപകരം ഇന്നു മുതല്‍ കേന്ദ്രം രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും – ആദ്യത്തേത് രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും രണ്ടാമത്തേത് 7 മുതല്‍ 1 വരെയായിരിക്കും. രണ്ട് ഷിഫ്റ്റിലും സമയമവസാനിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് വരെ മാത്രമേ പ്രവേശനമനുവദിക്കുകയുള്ളൂ. ആഴ്ചയിലെ ഏഴു ദിവസവും ഇതേ സമയക്രമമായിരിക്കും.

എന്നാല്‍ ലുസൈല്‍, അല്‍ വകറ എന്നിവിടങ്ങളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍, റമദാനിലുടനീളം എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അവസാനത്തെ എന്‍ട്രി രാത്രി 11 മണിക്കായിരിക്കും.

Related Articles

Back to top button