
ശഹാനിയയില്‍ 44 സിദ്റ ചെടികള്‍ നട്ട് ശഹാനിയ മുനിസിപ്പാലിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ശഹാനിയ മുനിസിപ്പാലിറ്റിയുടെ പബ്ളിക് പാര്‍ക് ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ശഹാനിയയിലെ പുതിയ അറവ് ശാല പരിസരത്ത് 44 സിദ്റ ചെടികള്‍ നട്ടു.
പരിസ്ഥിതി സൗഹൃദ നിലപാടുകളും സംസ്‌കാരവും വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമാണിത്.