ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ലേഡീസ് വിംഗിന് പുതിയ ഭാരവാഹികള്‍
ദോഹ : ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ലേഡീസ് വിംഗിന് പുതിയ ഭാരവാഹികള്‍. ലേഡീസ് വിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ലൈനിലൂടെ നടന്ന പരിപാടിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായ ഒരു പ്രവാസി വനിതാ കൂട്ടായ്മയുടെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചതോടൊപ്പം സംഘടനയുടെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ മേഖലയിലും ഉന്നതിയിലെത്തട്ടെ എന്നും അവര്‍ ആശംസിച്ചു.
ജോയിന്റ് കണ്‍വീനര്‍മാരായ സഖി ജലീല്‍, ഷംല ജാഫര്‍ എന്നിവരുടെ അവതരണത്തില്‍ പരിപാടി ആരംഭിച്ചു. മലപ്പുറം ഡോക്യുമെന്ററിയും ഡോം ഖത്തര്‍ അഭിവാദ്യ ഗാനവും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.
വിശിഷ്ടാതിഥികളായെത്തിയ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍
ഷജ്‌ന കരീം ( ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറി) എന്നിവര്‍ ചടങ്ങ് അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിന് ഡോം ഖത്തര്‍ ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍
റസിയ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യോഗത്തിന് ജനറല്‍ കണ്‍വീനര്‍ സൗമ്യ പ്രദീപ് സ്വാഗതം ആശംസിച്ചു.
ഐ സി സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഐ സി സി സാംസ്‌കാരിക വിഭാഗം മേധാവി ശ്വേത കോഷ്തി, ഖത്തറിലെ പ്രമുഖ എഴുത്തുകാരി ഷീല ടോമി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ചടങ്ങില്‍ ഡോം ഖത്തര്‍ ലേഡീസ് വിംഗ് എക്‌സിക്യൂട്ടീവ് അംഗങ്ങളെ പരിചയപ്പെടുത്തി. ലോഞ്ചിങ്ങിനു മുന്നോടിയായി സംഘടിപ്പിച്ച ട്രഷര്‍ ഹണ്ട്, ഫണ്‍ ക്വിസ്, മലപ്പുറം ജനറല്‍ ക്വിസ് എന്നീ മത്സരങ്ങളുടെ സമ്മാനദാനവും ഈ ചടങ്ങില്‍ വെച്ച് നടത്തി. അന്താരാഷ്ട്ര വനിതാദിന ക്യാമ്പയിന് അനുയോജ്യമായ തലക്കെട്ട് കണ്ടെത്തി വിജയികളായവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കി. ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ കുക്കിംഗ്, കാലിഗ്രഫി എന്നീ മത്സരങ്ങളുടെ വിധിനിര്‍ണ്ണായവും ഈ ചടങ്ങില്‍ നടന്നു. ഉത്ഘാടന ചടങ്ങില്‍ സര്‍പ്രൈസ് മത്സരങ്ങളും ഒരുക്കിയിരുന്നു.
ചടങ്ങിന് മാറ്റുകൂട്ടുവനായി ഖത്തറിലെയും നാട്ടിലെയും പ്രമുഖ ഗായകരുടെ നേതൃത്വത്തില്‍ ഗാനമേള ഒരുക്കിയിരുന്നു.
ഡോം ഖത്തര്‍ പ്രസിഡന്റ് വി. സി മഷൂദ്, ഡോം ഖത്തര്‍ ലേഡീസ് വിംഗ് സെക്രട്ടറിയറ്റ് അംഗങ്ങളായ നുസൈബ അസീസ്, മുഹ്‌സിന സമീല്‍, റൂഫ്‌സ ഷമീര്‍, എക്‌സിക്യൂട്ടീവ് അംഗം ഫാസില മഷൂദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോം ഖത്തര്‍ സെക്രട്ടറി അസീസ്, കേശവദാസ്, ശ്രീധര്‍ മേലേത്, പ്രീതി ശ്രീധര്‍, ജുനൈബ, വൃന്ദ, ശ്രീ ഷാ, ഹഫ്‌സ നവാസ്, മൈമൂന സൈനുദ്ദീന്‍ തങ്ങള്‍, മുനീറ സാംബഷീര്‍, ഷഹല ബഷീര്‍, ഹസ്‌ന പര്‍വീന്‍, ഫസീല ഷെഫീഖ്, ശബ്‌ന നൗഫല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ നബ്ഷ മുജീബിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിച്ചു.