110,000 ല്‍ അധികമാളുകള്‍ ലുസൈലിലെയും അല്‍ വക്രയിലെയും കോവിഡ് 19 ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉപയോഗിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 110,000 ല്‍ അധികം ആളുകള്‍ ലുസൈലിലെയും അല്‍ വക്രയിലെയും കോവിഡ് -19 ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉപയോഗിച്ചതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുകയും നിരവധി പേര്‍ വാക്സിന്‍ ലഭിക്കാതെ തിരിച്ചുപോരേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മേല്‍ കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രംഗത്തെത്തി.
മാര്‍ച്ച് ഒന്നിനാണ് ലുസൈലിലെ കേന്ദ്രം ആരംഭിച്ചത്.അല്‍ വക്രയിലെ കേന്ദ്രം മാര്‍ച്ച് 27 നും പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡ് 19 നെതിരായ ഖത്തറിന്റെ ദേശീയ വാക്സിനേഷന്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ വാക്സിന്‍ സ്വീകരച്ചവരില്‍ എട്ട് ശതമാനത്തോളം പേര്‍ക്ക് ഡ്രൈവ് ത്രൂയിലൂടെയാണ് വാക്സിനേഷന്‍ നല്‍കിയത്.
രണ്ടാമത്തെ ഡോസ് വാക്സിന്‍ മാത്രമാണ് ഡ്രൈവ് ത്രൂയിലൂടെ നല്‍കുന്നത്.
നിങ്ങള്‍ ഈ കേന്ദ്രങ്ങളിലൊന്നിലേക്ക് പോകുകയാണെങ്കില്‍ ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങള്‍ .
റമദാനില്‍ ഉച്ചക്ക് 1 മണി മുതല്‍ അര്‍ദ്ധരാത്രി വരെ, ആഴ്ചയില്‍ ഏഴു ദിവസവും ഡ്രൈവ് ത്രൂയിലൂടെ വാക്സിനേഷന്‍ ലഭിക്കും. അവസാന എന്‍ട്രി സാധാരണയായി രാത്രി 11 നാണ. എന്നിരുന്നാലും, വളരെ ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയങ്ങളില്‍ നേരത്തെ പ്രവേശനം നിയന്ത്രിച്ചേക്കും.
രണ്ടാമത്തെ ഡോസുകള്‍ ലഭിക്കേണണ്ടവരെ മാത്രമേ പരിപാലിക്കുന്നുള്ളൂ. പ്രവേശനം നേടുന്നതിന് നിങ്ങളുടെ ആദ്യ ഡോസിന്റെ വിശദാംശങ്ങള്‍ കാണിച്ച് വാക്സിനേഷന്‍ കാര്‍ഡ് കൊണ്ടുവരേണ്ടതുണ്ട്.
ഡ്രൈവ് ത്രൂവില്‍ പങ്കെടുക്കുന്നവര്‍ വാക്സിനേഷനായി വാഹനത്തിലാണ് വരേണ്ടത്. ഒരു കാറിന് പരമാവധി നാല് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ
നിങ്ങളുടെ രണ്ടാമത്തെ ഡോസിനുള്ള നിശ്ചിത തീയതി വരെ നിങ്ങള്‍ കാത്തിരിക്കണം – ഫൈസര്‍ / ബയോണ്‍ ടെക്കിനുള്ള ആദ്യ ഡോസിന് 21 ദിവസവും, മോഡേണയുടെ ആദ്യ ഡോസിന് 28 ദിവസവും കഴിഞ്ഞാണ് രണ്ടാമത്തെ ഡോസെടുക്കാനാവുക.
ഡ്രൈവ്-ത്രൂ സെന്ററില്‍ ആദ്യം വരുന്നവര്‍ ആദ്യം എന്ന അടിസ്ഥാനത്തിലാണ് വാക്സിന്‍ നല്‍കുക. തിരക്കേറിയ സമയങ്ങളില്‍ കാത്തിരിക്കേണ്ടി വന്നേക്കാം.
* കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും കൂടുതല്‍ നീളികയാണെങ്കില്‍ കുടിക്കാന്‍ ഒരു പാനീയവും ചെറിയ ലഘുഭക്ഷണവും നിങ്ങള്‍ക്കൊപ്പം കൊണ്ടുവരുന്നത് നന്നായിരിക്കും.
* വായിക്കാന്‍ ഒരു പുസ്തകം കൊണ്ടുവരിക അല്ലെങ്കില്‍ നിങ്ങളുടെ കാര്‍ സ്റ്റീരിയോയില്‍ എന്തെങ്കിലും കേള്‍ക്കാനുണ്ട് എന്ന് ഉറപ്പുവരുത്തുക
* കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കുക.
* നിങ്ങളുടെ സന്ദര്‍ശന സമയത്തേക്ക് നിങ്ങളുടെ കാറില്‍ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുക.
* അടുത്ത കുറച്ച് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട കൂടിക്കാഴ്ചകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക.