Breaking News
അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മാനം നല്‍കുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് വുഖൂദ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വുഖൂദിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മാനങ്ങള്‍ നല്‍കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വുഖൂദ് അറിയിച്ചു. ഇത് പോലെയുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടനെ ഡിലീറ്റ് ചെയ്യണമെന്നും വുഖൂദ് ആവശ്യപ്പെട്ടു.
ഇത് പോലുള്ള സന്ദേശങ്ങളിലെ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് വുഖൂദ് മുന്നറിയിപ്പ് നല്‍കി.