Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് 19 ന്റെ ഇന്ത്യന്‍ വകഭേദം , ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെുത്തി ഖത്തര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 29 മുതല്‍ പ്രാബല്യത്തില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് 19 ന്റെ ഇന്ത്യന്‍ വകഭേദം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ , ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെുത്തി ഖത്തര്‍
പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 29 വ്യാഴായ്ച  രാവിലെ 12 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. തീരുമാനം അടിയന്തിരമായി നടപ്പിലാക്കണമെന്ന നിര്‍ദേശം പല വകുപ്പുകളിലും ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഏപ്രില്‍ 29 വ്യാഴായ്ച  12 മണി മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും അവരുടെ പ്രാദേശിക ആരോഗ്യ അതോറിറ്റി അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് പി.സി. ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം.

ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും വിമാനമെത്തി ഒരു ദിവസത്തിനുള്ളില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ അല്ലെങ്കില്‍ മെക്കെയ്ന്‍സില്‍ ആവര്‍ത്തിച്ചുള്ള പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

 

https://www.moph.gov.qa/english/mediacenter/News/Pages/NewsDetails.aspx?ItemId=369

 

ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. മെക്കൈനിസാണെങ്കില്‍ 14 ദിവസമായിരിക്കും ക്വാറന്റൈന്‍. കോവിഡ് -19 നെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍, 6 മാസത്തിനകം കോവിഡ് ഭേദമായവര്‍ തുടങ്ങി ഹോട്ടല്‍ / ഹോം ക്വാറന്റൈന്‍ ഇളവുകള്‍ക്കായി സ്ഥാപിതമായ എല്ലാ മാനദണ്ഡങ്ങളും ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവില്ല എന്നിവയാണ് പ്രധാന നിയന്ത്രണങ്ങള്‍.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാകും. മേല്‍ രാജ്യങ്ങളില്‍ നിന്നും യാത്ര ആരംഭിച്ച് മറ്റു രാജ്യങ്ങളില്‍ ട്രാന്‍സിറ്റ് ചെയ്താണ് ഖത്തറിലേക്ക് വരുന്നതെങ്കിലും.

മേല്‍പ്പറഞ്ഞ 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകമായി ഡെഡിക്കേറ്റഡ് ഹോട്ടലുകള്‍ ഡിസ്‌കവര്‍ നിശ്ചയിക്കും. മെക്കൈനിസില്‍ മേല്‍പ്പറഞ്ഞ 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി പ്രത്യേക കെട്ടിടം / വില്ല അനുവദിക്കണം. ഈ വിഷയത്തില്‍ ഡിസ്‌കവര്‍ ഖത്തര്‍ ഇന്ന് നടപടിയെടുക്കുമെന്നറിയിച്ചിട്ടുണ്ട്.

Related Articles

Back to top button