Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 345 യാത്രക്കാര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ ഇന്ന് 345 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടും 345 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ഗുരുതരമാണ് . ഇതാദ്യമായാണ് ഖത്തറില്‍ യാത്രക്കാരില്‍ ഇത്രയുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10648 പരിശോധനകളില്‍ 345 യാത്രക്കാരടക്കം 687 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 342 ആയി കുറഞ്ഞു വെന്നത് ഖത്തര്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് .

5 പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലായിരുന്ന 41, 49 65, 75, 82. പ്രായമുള്ള 5 പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 450 ആയി.

1633 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 16575 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 910 ആയി. 23 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 377 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button