ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , നെഗറ്റീവ് രക്തം വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , നെഗറ്റീവ് രക്തം വേണം. രണ്ട് രക്ത ഗ്രൂപ്പിലും പെട്ട ദാതാക്കളെ ആവശ്യമാണെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
ഹമദ് ജനറല്‍ ആശുപത്രിക്ക് (എച്ച്ജിഎച്ച്) അടുത്തുള്ള രക്തദാന കേന്ദ്രം വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 6 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും.
സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് അടുത്ത് ഹമദ് ജനറല്‍ ആശുപത്രി ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്താണ് മറ്റൊരു രക്തദാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
നിലവിലെ കോവിഡ് സാഹചര്യത്തില്‍, ദാതാക്കള്‍ക്ക് സുരക്ഷിതമായി രക്തം ദാനം ചെയ്യാനും കൂടുതല്‍ ദാതാക്കളെ പ്രോല്‍സാഹിപ്പിക്കാനും കഴിയുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
‘ഖത്തര്‍ നമ്മുടെ രക്തത്തിലാണ് എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍, പതിവായി രക്തം ദാനം ചെയ്ത് മറ്റൊരാളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.