
ഹമദ് പോര്‍ട്ടില്‍ പടുകൂറ്റന്‍ കപ്പല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് പോര്‍ട്ട് ഇന്ന് പടുകൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പലായ എപിഎല്‍ ടെമാസെക്കിനെ സ്വാഗതം ചെയ്തു. നീളവും ശേഷിയും കണക്കിലെടുത്താല്‍ ഹമദ് തുറമുഖത്ത് ഇതുവരെയെത്തിയതില്‍ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണിത്.
ഓഷ്യന്‍ അലയന്‍സ് CIMEX5 / MEA3 സേവനത്തിന്റെ ഭാഗമായ ഈ കപ്പലിന് 397.88 മീറ്റര്‍ നീളവും 17,292 ഇരുപത് ഫീറ്റ് കണ്ടയിനര്‍ കപ്പാസിറ്റിയുമുണ്ട്.