ഖത്തര്‍ കോച്ച് കാര്‍ലോസ് ക്വിറോസിനെ മാറ്റി

ദോഹ: ഖത്തര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പോര്‍ച്ചുഗീസ് കോച്ച് കാര്‍ലോസ് ക്വിറോസിന്റെ കാലാവധി ഇരുപാര്‍ട്ടികളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം സൗഹാര്‍ദ്ദപരമായി അവസാനിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
‘ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന കാലത്ത് ക്വിറോസിന്റെ അചഞ്ചലമായ അര്‍പ്പണബോധത്തിനും നേതൃത്വത്തിനും സംഭാവനകള്‍ക്കും കോച്ച് ക്യൂറോസിനോട് ക്യുഎഫ്എക്ക് ആത്മാര്‍ത്ഥമായ നന്ദിയുണ്ടെന്ന,’ ക്യുഎഫ്എ പ്രസ്താവനയില്‍ പറഞ്ഞു.