Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നു ഇന്ന് 650 രോഗികള്‍, 1527 രോഗമുക്തര്‍, 7 മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നു. ഇന്ന് 650 രോഗികള്‍, 1527 രോഗമുക്തര്‍. 7 മരണവും.

രോഗികള്‍ കുറഞ്ഞുവെന്നതും രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചുവെന്നതും ആശ്വാസകരമാണ്. സാമൂഹ്യ വ്യാപനത്തിലൂടെ 371 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി കേസുകളിലും ഐ.സി.യു അഡ്മിഷനിലും കുറവുണ്ട്

ചികിത്സയിലായിരുന്ന 39, 50, 55, 56,59, 67 വയസുള്ള രണ്ട് പേര്‍ എന്നിങ്ങനെ 7 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 465 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11205 പരിശോധനകളില്‍ 279 യാത്രക്കാരടക്കം 650 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1527 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 14766 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 821 ആയി. 8 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 364 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button