ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ ആദരിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ ആദരിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം .ഉരീദുവുമായി ചേര്‍ന്ന് നിരവധി ശുചിത്വതൊഴിലാളികളേയും പാര്‍ക്ക് ജീവനക്കാരേയും പാരിതോഷികങ്ങള്‍ നല്‍കിയാദരിച്ചാണ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം തൊഴിലാളി ദിനം സവിശേഷമാക്കിയത്.
മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് അല്‍ ഫലാസി, ഉരീദൂ ഖത്തറിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സബ റബിയ അല്‍ കുവാരി, ഉദീദുവിലെ ഇവന്റ്‌സ് ടീമില്‍ നിന്നുള്ള അലി ഹസന്‍ അല്‍ മുത്തവ, മന്ത്രാലയത്തിലെ ജനറല്‍ ക്ലീനിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫറാജ് അല്‍ കുബൈസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രാലയവുമായി ബന്ധപ്പെട്ടും അനുബന്ധ വിഭാഗങ്ങളിലും വകുപ്പുകളിലും മുനിസിപ്പാലിറ്റികളിലും തൊഴിലാളികള്‍ വഹിക്കുന്ന സുപ്രധാനവും നിരന്തരവുമായ പങ്ക് പങ്കെടുത്തവര്‍ പ്രശംസിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ ജാഗ്രതയോടെയുള്ള ശുചീകരണം, ശുചിത്വം, അണുവിമുക്തമാക്കല്‍ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അധികൃതര്‍ വിലയിരുത്തി.