
ഒ ഐ സി സി ഇന്‍കാസ് തെരെഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു
ദോഹ. ലോകസഭാ തെരെഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ്സിന്റേയും ഇന്ത്യാമുന്നണിയുടേയും വിജയം ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ പ്രവര്‍ത്തകരും നേതാക്കളും ആഘോഷിച്ചു.
ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലെ ഡൈനാമിക് ഹാളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
ഓ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍സാദത്ത് , സംഘനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ഗ്‌ളോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട് , ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍ക്ക് പങ്കുവച്ചു ആഹ്‌ളാദം പങ്കിട്ടു.
ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ പിടിയില്‍ നിന്നും ജനാധിപത്യത്തേയും , ഇന്ത്യാ മഹാരാജ്യത്തേയും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തില്‍ യു ഡി എഫിനും , ഇന്ത്യാമുന്നണിക്കുമുണ്ടായ മുന്നേറ്റം ഏറെ പ്രതീക്ഷയ്ക് വകനല്‍കുന്ന വിജയമാണെന്ന് ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട് പറഞ്ഞു.
ഗ്‌ളോബല്‍ മെംബര്‍ നാസ്സര്‍ വടക്കേകാട്, മുജീബ്,ജൂട്ടസ്സ് പോള്‍, നൗഷാദ് ടി കെ, ഷംസുദ്ദിന്‍ ഇസ്മയില്‍ , ജോയ്‌പോള്‍,സലീം ഇടശ്ശേരി, നൗഫല്‍ കട്ടുപ്പാറ, രണ്‍ജ്ജു, ഷാഹിദ്, ഷഹീന്‍ മജീദ് ,ജസ്റ്റിന്‍ ജോണ്‍, പ്രശോഭ് നമ്പ്യാര്‍, മാഷിക്ക് മുസ്തഫ, ആരിഫ് ,ചാള്‍സ് ചെറിയാന്‍,ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.