പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് രാഷ്ട്രീയ രത്‌ന അന്താരാഷ്ട്ര പുരസ്‌ക്കാരം

തിരുവനന്തപുരം: ന്യൂദെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ആക്ടിവേഴ്‌സ് കൗണ്‍സിലിന്റെ 2025
ലെ രാഷ്ട്രീയ രത്‌ന അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ പ്രവാസി സംഘാടകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ തിരഞ്ഞെടുത്തു.
35 വര്‍ഷത്തെ സാമൂഹ്യ സാംസ്‌ക്കാരിക പത്രപ്രവര്‍ത്തന മേഖലകളിലെ നിറസാന്നിദ്ധ്യവും ഉജ്വലമായ സേവനവും പ്രവാസികളുടെ പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് നിതാന്തമായി നടത്തിയ നേതൃപാടവത്തെ അംഗീകരിച്ചുമാണ് രാഷ്ട്രീയ രത്‌ന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 24 ന് ന്യൂ ദെല്‍ഹി സാമ്രാട്ട് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.
ഇത് മൂന്നാം തവണയാണ് അന്താരാഷ്ട്ര അംഗീകാരം അഹമ്മദിനെ തേടിയെത്തുന്നത്. 2019 ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗ്ലോബല്‍ അവാര്‍ഡും 2024 ല്‍ ജെം ഓഫ് ഇന്ത്യാ അവാര്‍ഡും അഹ് മദ് സ്വന്തമാക്കിയിരുന്നു.