Uncategorized

കോവിഡ് വാക്‌സിനെടുത്തവരും രോഗം പരത്താം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് വാക്‌സിനെടുത്തവരും രോഗം പരത്താമെന്നും ജാഗ്രതയോടെയുള്ള പ്രതിരോധമാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടാവേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സൊഹ അല്‍ ബയാത്ത് അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷനുമായി നടത്തിയ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വാക്‌സിനെടുത്തവര്‍ക്ക് വീണ്ടും രോഗം വരാനുളള സാധ്യത കുറവാണെങ്കിലും വൈറസ് വ്യാപനത്തിന് കാരണമായേക്കാവുന്ന സാധ്യത തള്ളികളയാനാവില്ലെന്ന് അവര്‍ പറഞ്ഞു. വാക്‌സിനുകള്‍ 95 ശതമാനം കാര്യക്ഷമമാണെന്നാണ് പഠനങ്ങള്‍ പറുന്നത്. 5 % ശതമാനത്തിന്റെ സാധ്യത അവിടെതന്നെയുണ്ട്.

വാക്‌സിനെടുത്തവരും അല്ലാത്തവരും കണിശമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കമമെന്ന് ഡോ. അല്‍ ബയാത് പറഞ്ഞു. 14 മാസത്തോളം കോവിഡ് ഭീഷണിയില്‍ ജീവിച്ച ലോകത്തിന് വലിയ ആശ്വാസമാണ് വാക്‌സിന്‍. ഖത്തറില്‍ വാക്‌സിനേഷന്‍ പദ്ധതി വളരെ ഊര്‍ജിതമായി മുന്നോട്ടുപോകുന്നു. പ്രായപൂര്‍ത്തിയായ 80 ശതമാനം ആളുകളെങ്കിലും വാക്‌സിനെടുക്കുന്നതിലൂടെ മാത്രമേ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയുള്ളൂ.

ഓരോരുത്തരും തങ്ങളുടെ ഊഴം വരുമ്പോള്‍ വാക്‌സിനെടുത്ത് കൊറോണക്കെതിരെയുള്ള സംഘട്ടനത്തില്‍ അണി നിരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!