Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് എട്ട് കോവിഡ് മരണം, 644 രോഗികള്‍, 1548 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് എട്ട് കോവിഡ് മരണം. ചികിത്സയിലായിരുന്ന 39, 48, 52, 55,58, 72,77,79 വയസ്സുള്ള 8 പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 480 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13149 പരിശോധനകളില്‍ 183 യാത്രക്കാരടക്കം 644 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1548 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13013 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 722 ആയി. 16 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 310 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button