
ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് സൗജന്യമായി വൈദ്യ സഹായമെത്തിക്കുന്നത് തുടരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് സൗജന്യമായി വൈദ്യ സഹായമെത്തിക്കുന്നത് തുടരുമെന്ന് ഗ്രൂപ്പ്് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍. സ്‌കൈ ന്യൂസിന്അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്ക് ഞങ്ങളുടെ മനസില്‍ വവലിയ സ്ഥാനമാണുള്ളതെന്നും കോവിഡിനെതിരെയുള്ള ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് സാധ്യമാകുന്ന എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ ആരോഗ്യ പ്രതിസന്ധിയാണ് ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങളുടെയും സൗകര്യങ്ങളുടേയും കമ്മി പരിഹരിക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ത്യക്ക് സഹായമെത്തിക്കുമെന്ന് അല്‍ ബാക്കര്‍ പറഞ്ഞു.
300 ടണ്‍ സാധനങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് ചരക്കു വിമാനങ്ങള്‍ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് സഹായം തുടരുമെന്ന് അല്‍ ബാക്കര്‍ പ്രഖ്യാപിച്ചത്.