സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃകയായി നൗഫല്‍ കട്ടുപ്പാറ
ജിഷ ജോര്‍ജ് എടപ്പിള്ളി
പിസി നൗഫല്‍ കട്ടുപ്പാറ ഖത്തറില്‍ നടത്തിയ സാമൂഹ്യ ഇടപെടലുകള്‍, സേവന പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാവുന്ന ഒന്നല്ല. കഴിഞ്ഞ 7 വര്‍ഷമായി ഖത്തറിലെ സാമൂഹ്യ സേവന രംഗത്ത് നൗഫലുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ, പ്രതീക്ഷയറ്റുപോയവര്ക്ക് വിളിപ്പാടകലെ നൗഫലുണ്ടായിരുന്നു.
ഖത്തര്‍ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വളണ്ടിയര്‍ ആയി 8 മാസമായി നൗഫല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്നും തളരാതെ മുന്നോട്ട് പോകുന്നു. നൂറുകണക്കിനാളുകള്‍ക്ക് ഭക്ഷണവും, മരുന്നും എത്തിച്ചുനല്‍കിയത്, വിവിധ സംഘടനകളുടെ സഹായത്തോടെ നാട്ടില്‍ നിന്നും ഖത്തറിലേക്ക് മരുന്ന് എത്തിക്കാന്‍ ഇത്രയെറെ ഓടിനടന്നൊരാളുണ്ടാവില്ല. കോവിഡ് കാലത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്യാനായി നൗഫല്‍ തെരഞ്ഞെടുത്തത് സ്വന്തം വിവാഹ വാര്‍ഷിക ദിനമായിരുന്നു. തന്റെ സുഹൃത്തുക്കളെയും ഒപ്പം കൂട്ടി കോവിഡ് ഭയാശങ്കകകള് വകവെക്കാതെയായിരുന്നു രക്തദാനം നടത്തിയത്. ഹമദ് ബ്ലഡ് ബാങ്കില്‍ ബ്ലഡ് ക്ഷാമം ഉണ്ടന്ന് അറിഞ്ഞു വിവിധ സംഘടനങ്ങള്‍ക്കൊപ്പം നിന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ 1000 ലധികം പേര് രക്ത ദാനം നല്കി.
കൂടാതെ വിവിധ വിസിറ്റിങ്ങ് വിസയിലെത്തി നാട്ടിലെക്ക് തിരികെ പോകാനാകാത്ത കുടുംബങ്ങള്‍ക്ക് സഹായവുമായി കഴിഞ്ഞ 8 മാസകാലമായി അവര്‍ക്കൊപ്പം നൗഫലുണ്ടായിരുന്നു. സൗജന്യ വിമാനടിക്കറ്റ് നല്‍കിയും, വാടക കൊടുക്കാനില്ലാതെ വിഷമിച്ചവര്‍ക്ക് വാടക കൊടുക്കാനുള്ള സഹായമെത്തിച്ചും നൗഫല്‍ തന്റെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റി. തന്റെ സുഹൃത്തുക്കള്‍, താന്‍ അംഗമായ വിവിധ സംഘടനകള്‍ അങ്ങിനെ എല്ലാവരേയും സംയോജിപ്പിച്ചായിരുന്നു നൗഫലിന്റെ പ്രവര്‍ത്തനങ്ങള്‍.
എല്ലാവരേയും ഒരുമിച്ചു ചേര്‍ത്ത് വലിയ ദൗത്യം നിറവേറ്റാനുള്ള നേതൃത്വ മികവാണ് നൗഫലിന്റെ പ്രത്യേകത. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെക്ക് മടങ്ങിയ ഒരുപാട് പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കാനും, ധനസഹായം നല്കാനം, വിവിധ സംഘടനകളുടെ സഹായമെത്തിക്കാനും രാവും പകലുമില്ലാതെ ഓടിനടന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് നൗഫല്‍.
കറങ്ങുന്ന കസേരയിലോ, ഓഫീസിന്റെ സുഖശീതളിമയിലോ ആയിരുന്നില്ല നൗഫലിന്റെ സേവന മേഖല. വെന്തുരുകുന്ന ചൂടില്‍ പ്രതീക്ഷയറ്റവര്‍ക്ക് ആശ്വാസമായി, ആശ്രയമറ്റവര്‍ക്ക് സഹായമായി നൗഫലുണ്ടായിരുന്നു. കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ പോയവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവയെത്തിക്കാനും നൗഫല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കോവിഡിന്റ രണ്ടാം തരംഗത്തിലും നൗഫല്‍ സജീവമായിട്ട് തന്നെ ജനങ്ങളെ സഹിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ട്. കോവിഡ് പിടിപ്പട്ടവര്ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക് സഹായം എത്തിക്കാനും നൗഫല്‍ ഉണ്ട്.
ഹമദ് ബ്ലഡ് ബാങ്കിലെ രക്തക്ഷാമം അറിഞ്ഞത് സ്വന്തം രക്തം നല്‍കുകയും ഒപ്പം കൂട്ടുകാരെ കൊടുക്കാന്‍ കൂട്ടുകയും ചെയ്തു. ഒപ്പം തന്നെ സോഷ്യല്‍ മീഡിയ യിലൂടെയും വാട്ടസ്അപ്പ് ഗ്രൂപ്പിലൂടയും നൗഫിലന്റെ പോസ്റ്റ് കണ്ട് ഒരു പാട് പേര് രക്തം നല്കാന് മുന്നോട്ടു വന്നു. കൂടുതല്‍ സൗകര്യത്തിന് ബ്ലഡ് ഡോണ്ഴ്സ് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു.
ജോലി അനേഷിച്ചു ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കു വേണ്ടി നൗഫല്‍ തുടങ്ങിയ യൂത്ത് വിങ് ജോബ് ഗ്രൂപ്പില്‍ 1000 കണക്കിന് ആളുകള്‍ വിവിധ ഗ്രൂപ്പില്‍ ആയി ഉണ്ട്.
നാട്ടിലെ ജീവകാരുണ്യ പ്രവത്തനത്തിലും നൗഫല്‍ സജീവമായ്യിട്ടുണ്ട്. രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക് വേണ്ടി, പാവപെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടി, സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് വേണ്ടി, അങ്ങനെ നീളുന്ന കാരുണ്യ പ്രവത്തനത്തില്‍ എല്ലാം നൗഫല്‍ മുന്നില്‍ ഉണ്ടാവും.
ഖത്തര്‍ ചാരിറ്റി, റെഡ് ക്രെസെന്റുമായി സഹകരിച്ച് ഖത്തറിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നൗഫല്‍ സജ്ജീവമായിട്ടുണ്ട്.
ഖത്തര്‍ ഇന്‍കാസ്, DOM ഖത്തര്‍, ഖത്തര്‍ മലയാളീസ്, ഖത്തര്‍ മഞ്ഞപ്പട ഉള്‍പ്പെടെയുള്ള നിരവധി സംഘനകളിലും, അവരുടെ പ്രവര്‍ത്തനങ്ങളിലും നൗഫലിന്റെ പങ്കാളിത്തം വളരെ വലുതാണ്.
നിരവധി സംഘടനകളുടെ നേതൃത്വത്തിലും, അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്.