Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഈദിന്‍ കിസ്സ റിലീസിംഗ് ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ആഘോഷരാവുകള്‍ ഓരോന്നായി കോവിഡ് കവര്‍ന്നടുക്കുമ്പോള്‍ ആശ്വാസത്തിന്റെ വെള്ളിവെളിച്ചവുമായി പെരുന്നാളിനെ വരവേല്‍ക്കാന്‍ ആഘോഷങ്ങളും അലങ്കാരങ്ങളും ഇല്ലാത്ത ഈ ചെറിയപെരുന്നാളിന് മെഹക് മീഡിയ പുറത്തിറക്കുന്ന സംഗീത ആല്‍ബം ഈദിന്‍ കിസ്സ ഇന്ന്  വൈകുന്നേരം 4 മണിക്ക്‌ റിലീസ് ചെയ്യുന്നു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട് ആല്‍ബത്തിന്.

സജു ജോസ് സംവിധാനം ചെയ്ത ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ഫദ്വ സിംറയും, ഷമീം മുഹമ്മദ്(എ.ബി.സി ഗ്രൂപ്പ്) ആണ്. ഷിമി മന്‍സൂറിന്റെ വരികള്‍ക്ക് ഷാഫി മകാതി സംഗീതവും അജ്മല്‍ ബഷീര്‍ ഓര്‍ക്കസ്‌ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്നു.
ഷംഷീര്‍ അബ്ദുല്ലയാണ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍, ഡി.ഒ.പി ഫിറോസും അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്‌കറുമാണ്.

ഷാഹിദ് ശാ, മുത്തു, അസീം, ഷംഷീര്‍ അബ്ദുല്ല, ഹസീമ ഫൈസല്‍, ഷിറിന്‍ ഷമീം, ഇസ ഷമീം, ഹഷ്വ ഷമീം, ഇശല്‍ അഫ്‌നാസ്, സറ സയ്ദ്, സഫ്‌റ ഷമീം, ഇസ അഫ്‌നാസ് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്
റാസ് മീഡിയയുടെ യുട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്യുന്നത്.

Related Articles

Back to top button