എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ല്‍ പങ്കെടുക്കുന്ന സൗദി ടീം ഖത്തറിലെത്തി

ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ല്‍ പങ്കെടുക്കുന്ന സൗദി ടീം ഖത്തറിലെത്തി. ഇന്നലെയെത്തിയ സൗദിയുടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ് ജനുവരി 11 വരെ സീലൈന്‍ റിസോര്‍ട്ടില്‍ പരിശീലനം നടത്തും.
അവരുടെ പരിശീലന കാലയളവില്‍, അവര്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ജനുവരി 4 ന് ലെബനന്‍ ദേശീയ ടീമിനെതിരെയും ജനുവരി 9 ന് പലസ്തീന്‍ ദേശീയ ടീമിനെതിരെയും ജനുവരി 10 ന് ഹോങ്കോംഗ് ദേശീയ ടീമിനെതിരെയുമാണ് സൗഹൃദ മത്സരങ്ങള്‍ കളിക്കുക.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ 2023ലെ ഏഷ്യന്‍ കപ്പ് സംഘാടക സമിതി സ്വീകരിച്ചു.