ഈദുല്‍ ഫിത്വര്‍ അവധിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്ത് സേവനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
ലുസൈല്‍, അല്‍ വകറ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധിക്കാലത്തും പ്രവര്‍ത്തിക്കും. ഉച്ചക്ക് 1 മണി മുതല്‍ രാതി 12 മണി വരെയാണ് ഇതിന്റെ പ്രവര്‍ത്തന സമയം. അവസാന എന്‍ട്രി രാത്രി 11 മണിക്കായിരിക്കും.
ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്തെ വിവിധ വക്ുപ്പുകളുടെ സമയക്രമം
ട്രോമ ആന്‍ഡ് എമര്‍ജന്‍സി സെന്റര്‍ പതിവ്‌പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുളള മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കും.
അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കായി ആംബുലന്‍സ് സേവനം ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നത് തുടരും
നെസ്മഅക് കോള്‍ സെന്റര്‍ മെയ് 12 ബുധനാഴ്ച മുതല്‍ മെയ് 14 വെള്ളിയാഴ്ച വരെ അടച്ചിരിക്കും. മെയ് 15 ശനിയാഴ്ച രാവിലെ 10 മണഇ മുതല്‍ സേവനം തുടരും.
– അടിയന്തിര കണ്‍സള്‍ട്ടേഷന്‍ സേവനം മെയ് 12 മുതല്‍ 14 വരെ അടയ്ക്കുകയും 15 മെയ 15 ന് ശനിയാഴ്ച രാവിലെ 8 മുതല്‍ 3 വരെ വീണ്ടും തുറക്കുകയും ചെയ്യും.
– ദേശീയ മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈന്‍ മെയ് 12 മുതല്‍ 14 വരെ അവധിയായിരിക്കും. മെയ് 15 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ വീണ്ടും തുറക്കും
– ഫാര്‍മസി ഹോം ഡെലിവറി സേവനം മെയ് 12 മുതല്‍ 14 വരെ ഉണ്ടാവില്ല. മെയ് 15 ന് രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ വീണ്ടും സേവനം ലഭ്യമാകും.
– എച്ച്എംസിയുടെ ബ്‌ളഡ് ഡോണേഷന്‍ കേന്ദ്രങ്ങള്‍ മെയ് 12 ബുധനാഴ്ച മുതല്‍ മെയ് 14 വെള്ളിയാഴ്ച വരെ അടച്ചിരിക്കും, മെയ് 15 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെ വീണ്ടും തുറക്കും.
– മുശൈരിബ്, സൂക് വഖിഫ് എന്നിവിടങ്ങളിലെ താല്‍ക്കാലിക ബ്‌ളഡ് ഡോണേഷന്‍ കേന്ദ്രങ്ങളും മെയ് 12 മുതല്‍ 14 വരെ അടക്കും. മെയ് 15 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ് വീണ്ടും തുറക്കും.